ഒരമ്മ ഉണ്ണീനെ ഉറക്കാണ് കേട്ടോ. ഉണ്ണി എത്രയായാലും ഉറങ്ങണില്യ. ഒരു കാലൻ കോഴി മൂന്നു വട്ടം കൂവി രാത്രിയാകെ വിറപ്പിച്ചു. ഉണ്ണി വിരണ്ട് അമ്മയിലൊട്ടി കരയാൻ തുടങ്ങി. അപ്പോൾ അമ്മ പറഞ്ഞു അതു കാലൻ കോഴിയല്ല വെറും കുളക്കോഴിയാണ് വെറുതെ കരയണ്ട ഒരു ആവശ്യവുമില്ലെന്ന്. കുളക്കോഴി എന്തെങ്കിലും ചെയ്യുമോയെന്നു ഉണ്ണി ചോദിച്ചു. അമ്മ പറഞ്ഞു ഉവ്വ് ഉറങ്ങാത്ത കുട്ടികളെ കുളക്കോഴി കൊണ്ടോയി ഉറക്കുംന്ന്.
എങ്ങനെയാവോ കുളക്കോഴി ഉറക്കാ? അമ്മേ പോലെ തന്നെ തുടയിലു തട്ടീട്ട്, നെറുക തടവീട്ട്, മൂളക്കമിട്ടിട്ട്..
അപ്പൊ പിന്നെ കുളക്കോഴി ഉറക്കിയാലെന്താ? ആ കുളക്കോഴി ഉറക്കിയാലേ ഒരു പ്രശ്നമുണ്ട്, ഉറങ്ങിക്കഴിഞ്ഞാൽ കുളക്കോഴി ഉണ്ണീനെ അപ്പിടി കൊത്തിത്തിന്നും.
അതെങ്ങന്യാ കുളക്കോഴി കൊത്തിത്തിന്നാ?
അമ്മ ചുണ്ടുകൂർപ്പിച്ചു ഉണ്ണീനെ കൊത്തികൊത്തി തിന്നു കാണിച്ചുകൊടുത്തു.
പറഞ്ഞതും പറയാതെ പോയതുമായ എല്ലാ വാക്കുകളും
-
നിന്റെ മൂക്കിലുമ്മ വച്ച കാമുകനെ
പ്രാകി ഞാനുറക്കത്തില് കരയുന്നു
നിന്റെ കോള്‍ വെയിറ്റിങ്ങില്‍
പ്രസവമുറിക്കു മുന്നിലെ
ഭര്‍ത്താവിനെ പോലെ ഉലാത്തുന്നു
നീയെത്ര ...
7 years ago