Monday, November 3, 2008

മുരുകന്റെ തീട്ടം

പാട്ട പെറുക്കുന്ന മുരുകൻ തൂറിക്കഴിഞ്ഞ് ചന്തി കഴുകാത്തത് വഴിവക്കിലെ കുഴൽക്കിണറിന്റെ ലിവർ ഉയർത്തിയും താഴ്ത്തിയും വെള്ളം പമ്പ് ചെയ്തു കൊടുക്കുവാൻ ഒപ്പം ആരുമില്ലാതിരുന്നതിനാലാണ്.

കുഴൽക്കിണർ വേഗത്തിൽ പമ്പ് ചെയ്തു വെച്ചാൽ ലിവറിൽ നിന്നും കൈയെടുത്ത ശേഷവും അല്പാല്പമായി ചന്തികഴുകാനുള്ള വെള്ളം കിട്ടുമെന്ന് മുരുകനു അറിയില്ലായിരുന്നു.

മുരുകൻ ചന്തികഴുകിത്തുടങ്ങിയ ശേഷം നാട്ടുകാർ കുഴൽക്കിണർ ഉപയോഗിക്കാതായി, അതിന്റെ ലിവറിൽ മുരുകന്റെ തീട്ടം ഉണങ്ങിപ്പിടിച്ചിരുന്നു.

തൂറിക്കഴിഞ്ഞാൽ മുരുകൻ തീട്ടം തൊട്ടുനോക്കാറുണ്ട്.

***

തീട്ടത്തിനെ കുറിച്ചെഴുതിയതിൽ മനം‌പിരണ്ട് എഴുത്തുകാരൻ വയറു അമർത്തിപ്പിടിക്കുകയും പിന്നെയും ഗത്യന്തരമില്ലാതായപ്പോൾ ഒരു കവിൾ പുളിപ്പുരസം ഛർദ്ദിക്കുകയും ചെയ്തു. ഛർദ്ദിൽ രണ്ടു വിപരീത കൊതികളുടെ കലങ്ങിമറയലാണ്,

തീട്ടം തൊടുന്നതിന്റെ, തൊട്ടാൽ അറപ്പുണ്ടാവേണ്ടതിന്റെ...

2 comments:

വികടശിരോമണി said...

ഫ്രോയ്ഡിയൻ രീതിയിൽ‌പറഞ്ഞാൽ,രണ്ട് വിപരീതകൊതികളുടെയല്ല,രണ്ട് വിപരീത രതികളുടെ കലങ്ങിമറിയലാകുന്നു...

Tomkid! said...

ഹും....എന്തൊരു നാറ്റം...