Monday, December 15, 2008

വെറുതേ ൧

മരുഭൂമിയിലെ
കാക്കയെ ഓർക്കുക
അങ്ങനെയൊന്നുണ്ടോ?
നാലു വട്ടം ചോദിക്കുക
കരച്ചിൽ കേൾക്കും
ചിരിക്കാത്തത് കാക്കയാണ്

കാക്ക
മരുപ്പച്ചയാണ്

മരുപ്പച്ച
കരച്ചിലിന്റെ ഓർമ്മയാണ്

കരയുന്നതു
ജീവിതങ്ങൾ മാത്രമാണ്

മരുപ്പച്ച
ഇല്ലാത്ത ഒന്നാണ്

കാക്ക
കരഞ്ഞിട്ടില്ല

ഉറങ്ങുക
വെറുതേ തോന്നുന്നതാണ്

ഉറക്കം
കാക്കകൊണ്ടുപോയീ...

1 comment:

aneeshans said...

അങ്ങനെ ഇങ്ങനെ പിണഞ്ഞ് കുരുങ്ങി എന്തൊക്കെ. മരുപച്ച ഒരു തോന്നല്‍ മാത്രമല്ലേ.

ഇഷ്ടമായി ഈ കവിത