Sunday, October 5, 2008

മരിച്ചവരുടെ ആത്മഗതം

മരിച്ചവരുടെ
ആത്മഗതങ്ങളിൽ
ശ്മശാനങ്ങളിലെ കുളിർ
ചിതയടുപ്പുകൾ
മരണത്തിലെ
വിലാപം, ഓർമ്മ, പാപം
എന്നുവേണ്ട
മരണത്തിനെ ഓർമ്മിപ്പിക്കുന്ന
ഒന്നുംതന്നെയില്ല

മരിച്ചവർ
അടുത്തമരണത്തെ
സ്വപ്നംകാണുന്ന
വികാരജീവികളാണെന്ന്
ഇന്നലെ
മരിച്ചപ്പോഴാണറിയുന്നത്

മരിക്കേണ്ടായിരുന്നു
അല്ലെങ്കിൽ
മരിച്ചെന്ന്
അറിയേണ്ടായിരുന്നു

സലീംകുമാറേ,
എന്തൊരു
ആവർത്തനവിരസത...

2 comments:

aneeshans said...
This comment has been removed by the author.
aneeshans said...

:) ഒരിക്കല്‍ അല്ലെങ്കില്‍ ആദ്യത്തെ തവണയേ പ്രശ്നമാകുന്നുള്ളൂ. പിന്നീട് ശീലമാകും, വിരസമാകും.
മരണം ക്ലീഷേ ആവും!