മരുഭൂമിയിലെ
കാക്കയെ ഓർക്കുക
അങ്ങനെയൊന്നുണ്ടോ?
നാലു വട്ടം ചോദിക്കുക
കരച്ചിൽ കേൾക്കും
ചിരിക്കാത്തത് കാക്കയാണ്
കാക്ക
മരുപ്പച്ചയാണ്
മരുപ്പച്ച
കരച്ചിലിന്റെ ഓർമ്മയാണ്
കരയുന്നതു
ജീവിതങ്ങൾ മാത്രമാണ്
മരുപ്പച്ച
ഇല്ലാത്ത ഒന്നാണ്
കാക്ക
കരഞ്ഞിട്ടില്ല
ഉറങ്ങുക
വെറുതേ തോന്നുന്നതാണ്
ഉറക്കം
കാക്കകൊണ്ടുപോയീ...
പറഞ്ഞതും പറയാതെ പോയതുമായ എല്ലാ വാക്കുകളും
-
നിന്റെ മൂക്കിലുമ്മ വച്ച കാമുകനെ
പ്രാകി ഞാനുറക്കത്തില് കരയുന്നു
നിന്റെ കോള്‍ വെയിറ്റിങ്ങില്‍
പ്രസവമുറിക്കു മുന്നിലെ
ഭര്‍ത്താവിനെ പോലെ ഉലാത്തുന്നു
നീയെത്ര ...
7 years ago